KeralaLatest News

കരാര്‍ നല്‍കിയിട്ടും പ്രാരംഭ ജോലികള്‍ തുടങ്ങിയില്ല; കോഴിക്കോട് ബൈപ്പാസ് പദ്ധതി അനിശ്ചിതത്വത്തില്‍

കോഴിക്കോട്: മലപ്പുറം-കോഴിക്കോട് അതിര്‍ത്തിയായ രാമനാട്ടുകരയില്‍ ആരംഭിച്ച് കോഴിക്കോട് നഗരത്തില്‍ പ്രവേശിക്കാതെ കണ്ണൂര്‍ പാതയിലെ വെങ്ങളം വരെ നീളുന്ന കോഴിക്കോട് ബൈപ്പാസ് ആറ് വരി പാതയായി വികസിപ്പിക്കാനുള്ള പദ്ധതി അനിശ്ചിതത്വത്തില്‍. കരാര്‍ നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രാരംഭ ജോലികള്‍ പോലും ആരംഭിച്ചിട്ടില്ല.

വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപ്പാസ് ആറ് വരിപ്പാതയാക്കുമെന്ന പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ഥലമേറ്റെടുത്ത്, ടെന്‍ഡര്‍ പൂര്‍ത്തിയാക്കി, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കി. 28 കിലോമീറ്റര്‍ ദൂരം ആറ് വരിയാക്കാന്‍ 1710 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ പദ്ധതിക്കാവശ്യമായ പണം കണ്ടെത്താന്‍ കമ്പനി നല്‍കിയ പാക്കേജ് ദേശീയപാത അതോറിറ്റി ഇതുവരെ അംഗീകരിച്ചിട്ടില്ല. ദേശീയപാത അതോറിറ്റിയുടെ അംഗീകാരം നേടിക്കഴിഞ്ഞാല്‍ മാത്രമേ നിര്‍മ്മാണത്തിനുള്ള അന്തിമ അനുമതി ലഭിക്കൂ.

നിര്‍മ്മാണ അനുമതി നല്‍കിയാലും ഓഗസ്റ്റ് മാസത്തോടു കൂടി മാത്രമേ നിര്‍മ്മാണ ജോലികള്‍ ജോലികള്‍ തുടങ്ങൂവെന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ പ്രാരംഭ ജോലികള്‍ തുടങ്ങുമ്പോള്‍ തന്നെ നിലവിലെ കരാര്‍ കാലാവധി തീരും. കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാണ കമ്പനി ദേശീയപാത അതോറിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. പക്ഷെ ഇക്കാര്യങ്ങളിലെല്ലാം തീരുമാനം വൈകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button