KeralaLatest News

വിഴിഞ്ഞത്ത് മുങ്ങിയ സ്വകാര്യ കമ്പനിയുടെ ടഗ്ഗ് ഉയര്‍ത്തുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് പകുതിയോളം മുങ്ങിയ ടഗ്ഗ് ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങി. സ്വകാര്യ ഷിപ്പിങ് കമ്പനിയുടെ ഈ ടഗ്ഗ് എക്‌സലന്റ് ഷിപ്പ് ബില്‍ഡേഴ്‌സ് ആണ് ഉയര്‍ത്തുന്നത്. അഞ്ച് മാസം മുമ്പാണ് ലേലം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന മുബൈയിലെ സ്വകാര്യ ഷിപ്പിങ് കമ്പനിയുടെ ബ്രഹ്മേക്ഷര എന്ന ടഗ്ഗ് വിഴിഞ്ഞത്ത് മുങ്ങിയത്. ഇന്ധനം തീര്‍ന്നതോടെ 2015ലാണ് ഈ ടഗ്ഗ് വിഴിഞ്ഞം തീരത്ത് അടുപ്പിച്ചത്.

പാതി മുങ്ങിയ ടഗ്ഗിനെ ഉയര്‍ത്തുന്നതിനും അതിനുള്ളിലെ എണ്ണ നീക്കം ചെയ്യുന്നതിനുമായി തുറമുഖ വകുപ്പ് നിരവധി തവണ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ പ്രതികരണമുണ്ടാകാത്തിനെ തുടര്‍ന്നാണ് സ്വകാര്യ കമ്പനിയെ ഉപയോഗിച്ച് ടഗ്ഗ് ഉയര്‍ത്തുന്നത്. ഇതിനായുള്ള ക്രെയിനുകളും സാമഗ്രികളും വിഴിഞ്ഞത്ത് എത്തിച്ചിട്ടുണ്ട്. ചോര്‍ച്ചയുണ്ടായി ടഗ്ഗിനുള്ളിലെ 4000 ലിറ്റര്‍ ഇന്ധനം കടലില്‍ പടരാതിരിക്കാന്‍ കൃത്രിമ ഓയില്‍ ബൂം സ്ഥാപിച്ചിട്ടുണ്ട്. ടഗ്ഗ് പൂര്‍ണ്ണമായും ഉയര്‍ത്താന്‍ രണ്ടാഴ്ചയോളം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ടഗ്ഗ് ലേലം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button