ന്യൂഡൽഹി : 2018–19 സാമ്പത്തികവർഷത്തിലെ നിക്ഷേപത്തിന് പലിശ 8.65% നൽകാനുള്ള അധികത്തുക എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്(ഇപിഎഫ്ഒ) ഉണ്ടോ എന്ന് തൊഴിൽ മന്ത്രാലയത്തോട് ധനമന്ത്രാലയം. മുൻ വർഷം പലിശ 8.55% ആയിരുന്നു.പ്രതിസന്ധിയിലായ ഐഎൽ ആൻഡ് എഫ്എസിലെ നിക്ഷേപത്തിന്റെ വിശദാംശങ്ങളും തേടിയിട്ടുണ്ട്.
വരിക്കാർക്കു തുക നൽകുന്നതിൽ ഇപിഎഫ്ഒ വീഴ്ച വരുത്തിയാൽ ബാധ്യത സർക്കാരിനായതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നും പറയുന്നു. ഐഎൽ ആൻഡ് എഫ്എസ് തുടങ്ങിയവയിൽ നഷ്ടസാധ്യതയുള്ള നിക്ഷേപമുള്ള ഇപിഎഫ്ഒ, വരിക്കാർക്ക് മുൻവർഷത്തെ പലിശ നൽകിയശേഷം നീക്കിയിരിപ്പിൽ പ്രതീക്ഷിത വരുമാനമേ കാണുച്ചിട്ടുള്ളുവല്ലോ എന്നും ധനമന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു.
തൊഴിൽ മന്ത്രാലയ റിപ്പോർട്ട് അനുസരിച്ച് ഐഎൽ ആൻഡ് എഫ്എസിൽ ഇപിഎഫ്ഒയ്ക്ക് 574.73 കോടി രൂപയുടെ നിക്ഷേപമുണ്ട്.
Post Your Comments