അഗർത്തല : ത്രിപുരയിലെ വോട്ടെടുപ്പ് അസാധുവാക്കി. പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തിലെ 168 പോളിംഗ് സ്റ്റേഷകളിൽ ഏപ്രിൽ 11 നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കി. ആറാം ഘട്ടമായ മെയ് 12 ന് ഈ ബൂത്തുകളിൽ റീ പോളിംഗ് നടത്തും.
ചീഫ് ഇലക്ടറൽ ഓഫീസർ, പ്രത്യേക നിരീക്ഷകൻ, ജനറൽ നിരീക്ഷകർ, റിട്ടേണിംഗ് ഓഫീസർ എന്നിവരുടെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് വോട്ടെടുപ്പ് നടക്കുന്നത്.കോൺഗ്രസ് , കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്നീ പാർട്ടികളാണ് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി വലിയ തോതിലുള്ള ക്രമക്കേട് കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി റീപോളിംഗ് ആവശ്യപ്പെട്ടത്.
Post Your Comments