കൊച്ചി : കൊച്ചി മരടിലെ അഞ്ച് അപ്പാർട്ടുമെന്റുകൾ പൊളിച്ചുനീക്കാൻ കോടതി ഉത്തരവ്. സുപ്രീംകോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മാസത്തിനകം അപ്പാർട്ടുമെന്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് കോടതി വിധിപറഞ്ഞത്.
ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന് ഹൗസിംഗ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ അപ്പാര്‍ട്ടുമെന്റുകള്‍ പൊളിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.അനധികൃത നിര്‍മാണം കാരണം കേരളത്തിന് ഇനി പ്രളയവും പേമാരിയും താങ്ങാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments