ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്ക് രണ്ടു ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശയില്‍ എതിർപ്പ് പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.ശിപാര്‍ശ പുനപരിശോധിക്കാന്‍ സർക്കാർ ആവശ്യപ്പെട്ടു. ജസ്റ്റീസുമാരായ അനിരുദ്ധ ബോസ് (ജാർഖണ്ഡ് ഹൈക്കോടതി), എ.എസ്. ബൊപ്പണ്ണ (ഗുജറാത്ത് ഹൈക്കോടതി) എന്നിവരുടെ കാര്യത്തിലാണ് കേന്ദ്രത്തിന് എതിര്‍പ്പ്.
ഇവരുടെ ശിപാര്‍ശ കേന്ദ്രം തിരിച്ചയച്ചു. സീനിയോരിറ്റി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ശിപാര്‍ശ മടക്കിയതെന്നാണു സൂചന. ഏപ്രില്‍ 12-നാണ് കൊളീജിയം കേന്ദ്രത്തിനു ശിപാര്‍ശ നല്‍കിയത്. സര്‍ക്കാരിന്റെ എതിര്‍പ്പ് ചര്‍ച്ച ചെയ്യുന്നതിനായി കൊളീജിയം വീണ്ടും യോഗം ചേരുമെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജസ്റ്റീസ് കെ.എം. ജോസഫിന്റെ വിഷയത്തിലും കേന്ദ്രം കൊളീജിയവുമായി എറ്റുമുട്ടിയിരുന്നു.
Post Your Comments