തിരുവന്തപുരം : ഭിക്ഷാടനത്തിനായി ഉപയോഗിച്ച അഞ്ചു കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. രാജസ്ഥാന്‍ സ്വദേശികളായ കുട്ടികളെയാണ് നഗരത്തില്‍ നിന്നും ചൈല്‍ഡ് ലൈന്‍ റെസ്‌ക്യു വിഭാഗം ഏറ്റെടുത്തത്. 35 വയസുള്ള രാജസ്ഥാന്‍ സ്വദേശിനിയാണ് കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിച്ചിരുന്നത്. അതെ സമയം 12 വയസുകാരി ഉള്‍പ്പെടെയുള്ള കുട്ടികള്‍ അഞ്ചുപേരും തന്റെ മക്കൾ ആണെന്നായിരുന്നു ഇവർ അവകാശപ്പെട്ടിരുന്നത്.
എന്നാൽ കുട്ടികളോട് കാര്യം തിരക്കിയപ്പോള്‍ അമ്മ മരിച്ചു പോയെന്നും ബന്ധുക്കളുടെ ഒപ്പമാണ് താമസിക്കുന്നതെന്നുമുള്ള വിവരം ലഭിച്ചു. കുട്ടികളെ ഭിക്ഷാടനത്തിനുപയോഗിച്ച യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ചൈല്‍ഡ് ലൈന്‍ ശുപാര്‍ശ ചെയ്തു. സംഭവത്തില്‍ വിശദമായ പരിശോധന തുടരുകയാണെന്നും യുവതിയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു.
Post Your Comments