KeralaLatest News

പണയസ്വര്‍ണവുമായി ഫിനാന്‍സ് ഉടമയെ കാണാതായി : മുങ്ങിയത് കോടികളുടെ സ്വര്‍ണവുമായി


പാറശാല : പണയസ്വര്‍ണവുമായി ഫിനാന്‍സ് ഉടമയെ കാണാതായി. കോടികളുടെ സ്വര്‍ണവുമായാണ് മുങ്ങിയിരിക്കുന്ന്. സംസ്ഥാനാതിര്‍ത്തിയായ പളുകല്‍, കടുവാക്കുഴി, പരശുവയ്ക്കല്‍ എന്നിവിടങ്ങളില്‍ ‘ഫ്രാങ്കോ ആല്‍വിന്‍ ഫിനാന്‍സ് ‘എന്ന സ്ഥാപനം നടത്തുന്ന പളുകല്‍ സ്വദേശി ഫ്രാങ്ക്‌ളിനെയാണ് കാണാതായത്. മൂന്ന് ശാഖകളിലുമായി അയ്യായിരത്തോളം ഇടപാടുകാരുണ്ടെന്നാണ് പ്രാഥമിക നിഗമനം.

സ്ഥാപനം തുറക്കാതായതോടെ സ്ത്രീകളടക്കം നൂറോളം ഇടപാടുകാരും, സ്ത്രീകളായ എതാനും ജീവനക്കാരും ഇന്നലെ പാറശാല പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ബുധനാഴ്ച മുതല്‍ പണയമെടുക്കേണ്ടന്നും, തിരിച്ചെടുക്കാനെത്തുന്നവരില്‍ നിന്ന് വായ്പത്തുക വാങ്ങിയ ശേഷം രണ്ട് ദിവസത്തിനുള്ളില്‍ സ്വര്‍ണ്ണം മടക്കി നല്കാമെന്ന് അറിയിക്കാനും ഉടമ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു.

നികുതിസംബന്ധിച്ച കാര്യങ്ങള്‍ക്കായി ചെന്നൈയിലേക്ക് പോകുന്നതിനാല്‍ രണ്ട് ദിവസത്തേക്ക് ഫോണില്‍ ലഭിക്കില്ലെന്നും അറിയിച്ചു. രണ്ട് ദിവസം കഴിഞ്ഞും ഉടമയെ ഫോണില്‍ കിട്ടാതായതോടെ ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ സ്ഥാപനം തുറന്നില്ല. ഉടമ മുങ്ങിയതറിഞ്ഞ് പരശുവയ്ക്കല്‍ ബ്രാഞ്ചിന് മുന്നില്‍ ഇന്നലെ എത്തിയവരാണ് സ്റ്റേഷനില്‍ പരാതി നല്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button