News

കോടികള്‍ തട്ടിയെടുത്ത വിസ തട്ടിപ്പ് കേസ് : 300 ഓളം പേരെ തട്ടിപ്പിനിരയാക്കിയ പ്രതി വിദേശത്തേയ്ക്ക് മുങ്ങി

കോട്ടയം: മുന്നൂറോളം പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത ഫിനിക്‌സ് വിസ തട്ടിപ്പ് കേസിലെ പ്രതി വിദേശത്തേയ്ക്ക് മുങ്ങി. കോട്ടയം എസ്.എച്ച് മൗണ്ടിലെ ഫിനിക്സ് വിസാ തട്ടിപ്പ് കേസിലെ പ്രധാന പ്രതി റോബിന്‍ മാത്യു വിദേശത്തേക്ക് കടന്നത് അരക്കോടി രൂപയുമായാണെന്ന് സംശയം. ബാങ്കില്‍ നിന്ന് പിന്‍വലിച്ച 55 ലക്ഷം രൂപയുമായാണ് ഇയാള്‍ നാടുവിട്ടത്. അക്കൗണ്ടില്‍ ഇനി അവശേഷിക്കുന്നത് അയ്യായിരം രൂപ മാത്രമാണ്.

ഇയാള്‍ വ്യാജ വിസയില്‍ കാനഡയിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം തട്ടിയെടുത്ത പണം എങ്ങനെ വിദേശത്തേക്ക് കടത്തിയെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു. ഇയാളെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും.

അതേസമയം, ഓരോ ദിവസം കഴിയുംതോറും തട്ടിപ്പിനിരയായവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇപ്പോള്‍ മുന്നൂറോളം പേര്‍ തട്ടിപ്പിനിരയായതായാണ് വിവരം. ഏകദേശം അഞ്ചു കോടി രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്.

സംഭവത്തില്‍ കൈപ്പുഴ ഇടമറ്റം റോബിന്റെ പിതാവ് മാത്യു, റോബിന്റെ അനുജന്‍, നാട്ടകം പള്ളം കരിമ്പിന്‍കാല വഴിയില്‍പ്പറമ്പില്‍ നവീന്‍കുമാര്‍ (29), കൊല്ലാട് നാല്‍ക്കവല പുത്തേട്ട് വീട്ടില്‍ ജയിംസ് വര്‍ഗീസ് (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button