News

നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ലോറിയ്ക്ക് പിന്നിലിടിച്ച് ഡ്രൈവര്‍ മരിച്ചു

വെള്ളറട: നിറുത്തി ഇട്ടിരുന്ന ലോറിയില്‍ ടിപ്പര്‍ലോറി ഇടിച്ച് ഡ്രൈവര്‍ മരിച്ചു. വെള്ളറട നെല്ലിശ്ശേരിവിള വീട്ടില്‍ സതീഷ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചേ രണ്ടോടെ തിരുവനന്തപുരത്തായിരുന്നു അപകടം.

സതീഷ് ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. അപകടത്തിനു ശേഷം ഏറെനേരം കഴിഞ്ഞാണ് സതീഷിനെ ആശുപത്രിയിലേക്ക് മാറ്റാനായത്. രാത്രി ഡ്യൂട്ടിയിലായിരുന്ന സെയില്‍സ് ടാക്‌സ് ജീവനക്കാര്‍ അപകടവിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് സതീഷിനെ ടിപ്പറില്‍നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സതീഷിനേ കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button