KeralaLatest NewsIndia

ഭര്‍ത്താവിന്റെ ഉപദ്രവത്തില്‍ സഹികെട്ടു സ്വന്തംവീട്ടിലേക്കു താമസംമാറ്റിയ യുവതിയെ കുത്തിക്കൊന്നു : നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം

കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച്‌ പതിനഞ്ചോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

തിരുനെല്ലി: ഭര്‍ത്താവിന്റെ ഉപദ്രവത്തില്‍ സഹികെട്ടു സ്വന്തംവീട്ടിലേക്കു താമസംമാറ്റിയ യുവതി ഞായറാഴ്ച രാത്രി കുത്തേറ്റുമരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പിടികൂടി നാട്ടുകാര്‍ പോലീസിനു െകെമാറി. തോല്‍പ്പെട്ടി കൊറ്റന്‍കോട് ചന്ദ്രിക (38) യെ കൊലപ്പെടുത്തിയതിനു ഭര്‍ത്താവ് ഇരിട്ടി കിളിയന്തറ പാറക്കണ്ടിപ്പറമ്പിൽ പി.കെ അശോക(45)നെയാണു തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ. എത്താന്‍ വൈകിയതിനു പോലീസിനെ നാട്ടുകാര്‍ തടഞ്ഞു.ഉയര്‍ന്ന ഉദ്യോഗസ്ഥരെത്തിയ ശേഷമാണു പ്രതിയെ കൈമാറിയത്.

അതെ സമയം കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച്‌ പതിനഞ്ചോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.കുടുംബപ്രശ്‌നങ്ങള്‍ കാരണം അശോകനും ചന്ദ്രികയും അകന്നാണ് കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തുന്ന പ്രതി, നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടായിരുന്നു. കഴിഞ്ഞ മാസവും പ്രശ്‌നങ്ങളുണ്ടാക്കിയപ്പോള്‍ പോലീസ് സ്ഥലത്തെത്തി, അശോകനെ കസ്റ്റഡിയിലെടുത്തു. പിന്നീടു സ്വമേധയാകേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.ഞായറാഴ്ച വൈകുന്നേരം ഏഴരയോടെ ഭാര്യയുടെ വീട്ടുപരിസരത്തെത്തിയ പ്രതി തോട്ടത്തില്‍ ഒളിച്ചിരുന്നു.

തുടര്‍ന്നു ചന്ദ്രിക പുറത്തിറങ്ങി പാത്രം കഴുകുന്നതിനിടയില്‍ കുത്തുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ നാട്ടുകാര്‍ അശോകനെ പിടികൂടി വീട്ടിനുള്ളിലാക്കി. പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ സ്ഥലത്തെത്തിയ തിരുനെല്ലി എ.എസ്.ഐഃ അബ്ദുള്ള, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരെ അവര്‍ തടഞ്ഞു.ഇതിനിടെ, തങ്ങളെ നാട്ടുകാര്‍ തടഞ്ഞെന്നും കൈയേറ്റം ചെയ്‌തെന്നും എ.എസ്.ഐയും ഒപ്പമെത്തിയ പോലീസുകാരനും ആരോപിച്ചു.

ഇരുവരും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കണ്ടാലറിയുന്നവര്‍ക്കെതിരേ കേസെടുത്തത്. ചന്ദ്രികയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button