സിഡ്നി: ഇന്ത്യന്‍ ആത്മീയഗുരു ആനന്ദ് ഗിരി ആസ്ട്രേലിയയില്‍ അറസ്റ്റില്‍. സന്യാസി മഠത്തില്‍ പ്രാര്‍ഥനയ്ക്കായി എത്തിയ രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ആനന്ദ് ഗിരി അറസ്റ്റിലായത്.
2016ലും 2018ലുമായി നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ പേരിലുള്ള പരാതികളിലാണ് 38 വയസ്സുകാരനായ ആത്മീയ ഗുരുവിനെ ആസ്ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഗിരി ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ആസ്ട്രേലിയന്‍ കോടതി അത് നിഷേധിക്കുകയായിരുന്നു.
യോഗയും ആത്മീയതയും പഠിപ്പിക്കുന്ന ആനന്ദ് ഗിരി ഉത്തരേന്ത്യയില്‍ ഏറെ പ്രശസ്തി നേടിയ ആളാണ്. മെയ് അഞ്ചിന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ആസ്ട്രേലിയന്‍ പോലീസ് അറിയിച്ചു.
തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും യോഗ പരിശീലനം നല്‍കാനുമാണ് ഗിരി ആസ്ട്രേലിയന്‍ പര്യടനം നടത്തിയത്. ആറ് ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന പ്രചരണ പരിപാടിക്ക് വേണ്ടിയാണ് ഇയാള്‍ ഓസ്ട്രേലിയയില്‍ എത്തിയത്
Post Your Comments