Latest NewsNews

ചാര്‍മിയെ വിവാഹം ചെയ്യാന്‍ താന്‍ തയ്യാറെന്ന് തൃഷ

കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ 36-ാം പിറന്നാള്‍ ആഘോഷവേളയില്‍ താരത്തിനോട് വിവാഹാഭ്യര്‍ഥന നടത്തിയ നടി ചാര്‍മി കൗറിന്റെ ട്വീറ്റ് വൈറലായിരുന്നു.

‘ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ ഇത് നിയമപരമായി അനുവദനീയമാണ്)’- എന്നാണ് ചാര്‍മി ട്വീറ്റ് ചെയ്തിരുന്നത്

എന്നാല്‍ ഇപ്പോള്‍ ചാര്‍മിയുടെ ട്വീറ്റിന് തൃഷ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരിക്കുകയാണ്. ‘നന്ദി…ഞാന്‍ ഇതിനോടകം തന്നെ സമ്മതം പറഞ്ഞു കഴിഞ്ഞു ‘.. തൃഷ കുറിച്ചു.

പൗര്‍ണമി എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും അടുത്ത സുഹൃത്തുകളാണ്. 96 എന്ന ചിത്രത്തിനു ശേഷം സതുരംഗ വേട്ടൈ 2,ഗര്‍ജ്ജനൈ, 1818 തുടങ്ങിയവയാണ് തൃഷ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍

shortlink

Related Articles

Post Your Comments


Back to top button