
അമ്പലപ്പുഴ: കാറിന് സൈഡ് കൊടുക്കുന്നതിനെ തുടർന്ന് മൂന്നംഗ സംഘം സൈനികന്റെ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു. ആലപ്പാട് പഞ്ചായത്ത് മരുതൂര്‍കുളങ്ങര തെക്കു മുറിയില്‍ ആനന്ദഭവനില്‍ പ്രദീപി (48) നെയാണ് ആക്രമിച്ചത്. തലയ്ക്ക് മുറിവേറ്റ പ്രദീപിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ പുറക്കാട് പുന്തലക്ക് സമീപമായിരുന്നു സംഭവം.
പ്രദീപിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന് അമ്മയുടെ സഹോദരി സുധ, സുധയുടെ മരുമകള്‍ ഹരിത എന്നിവരെ പുന്തലയിലെ വീട്ടില്‍ വിട്ട ശേഷം കാറില്‍ മടങ്ങുമ്പോള്‍ മറ്റൊരു കാറിലെത്തിയ മൂന്നംഗ സംഘം പ്രദീപ് സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ കാറില്‍ രക്ഷപെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments