കൊച്ചി:കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ ശ്രീനിവാസന്‍ ഡബ്‌ള്യു.സി.സിയുടെ ഉദ്ദേശ്യം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും വിമര്‍ശിച്ചു.
പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്. താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു.പുതിയ ചിത്രം കുട്ടിമാമയുടെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറയുന്നത്.
ശ്രീനിവാസന്‍ ഡബ്‌ള്യുസിസിയ്ക്ക് എതിരെയും തുറന്നവിമര്‍ശനം ഉന്നയിച്ചു. തുല്യവേതനമെന്ന ആവശ്യവും സിനിമാംഗത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ച വിമര്‍ശനങ്ങളെ ശ്രീനിവാസന്‍ തള്ളി. ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല.
സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിര്‍ണയിക്കുന്നത് താര-വിപണിമൂല്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. നയന്‍താരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.അസുഖത്തില്‍ നിന്നും സുഖം പ്രാപിച്ച ശേഷം ഇതാദ്യമായാണ് ശ്രീനിവാസന്‍ ഒരു അഭിമുഖത്തിന്റെ ഭാഗമാകുന്നത്.
Post Your Comments