ന്യൂ ഡൽഹി : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ ശ്വാസം മുട്ടി രണ്ടു തൊഴിലാളികൾ മരിച്ചു. ഡൽഹിയിൽ രോഹിണി എന്ന സ്ഥലത്താണ് സംഭവം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അബോധവസ്ഥയിലായ അഞ്ച് തൊഴിലാളികളെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments