രാജ്യാന്തരതലത്തില്‍ കടുത്ത സമ്മര്‍ദമുയര്‍ന്നതിനെ തുടര്‍ന്ന് ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് മോചനം. മ്യാന്മറിലെ റോഹിന്‍ഗ്യ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തതിന് റോയിട്ടേഴ്സിന്റെ ലേഖകരായ വാ ലോണ്‍, ക്യാവ് സോവൂ എന്നിവര്‍ക്കാണ് തടവ് വിധിച്ചത്. കടുത്ത സമ്മര്‍ദമുയര്‍ന്നതിനെ തുടര്‍ന്ന് മ്യാന്മര് പ്രസിഡന്റ് വിന് മെയ്ന്റ് ഇരുവരെയും വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു. റോഹിന്‍ഗ്യ കൂട്ടക്കൊലയെക്കുറിച്ചുളള റിപ്പോര്‍ട്ടിന് ഇരുവര്‍ക്കും റോയിട്ടേഴ്സിനും കഴിഞ്ഞ ഏപ്രിലില്‍ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചിരുന്നു. അതേസമയം ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന് ആരോപിച്ച് 2017 ഡിസംബറില്‍ വാ ലോണ്‍, ക്യാവ് സോവൂ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments