കാസര്‍കോട് : സംസ്ഥാനത്ത് വലിയ വാർത്തകൾക്ക് ഇടംനേടിയ കൊലപാതകമായിരുന്നു ദേവലോകം ഇരട്ടക്കൊലപാതകം. 24 വർഷങ്ങൾക്ക് ശേഷം കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ഈ വർത്തയറിഞ്ഞ് ഞെട്ടൽ മാറാതെ കഴിയുകയാണ് നാട്ടുകാർ.മതിയായ തെളിവുകള്‍ ഇല്ലെന്നും സാഹചര്യ തെളിവുകള്‍ മാത്രം പരിഗണിക്കാനാവില്ലെന്നു ചുണ്ടിക്കാട്ടിയാണ് ഉത്തരവ്.
കര്‍ണാടക ശിവമോഗ സ്വദേശി ഇമാം ഹുസൈനെയാണ് ഹൈക്കോടതി വിട്ടയച്ചത്.പൂവന്‍ കോഴി കൊലപാതകത്തിന് ദൃക്സാക്ഷിയും തെളുവുമായ അപൂര്‍വ കേസ് കൂടെയാണിത്.1993 ഒക്ടോബര്‍ ഒന്‍പതിന് രാത്രിയാണ് പെര്‍ല ദേവലോകത്തെ ശ്രീകൃഷ്ണ ഭട്ടും, ഭാര്യ ശ്രീമതി ഭട്ടും കൊല്ലപ്പെടുന്നത്. വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തിതരാമെന്ന് വിശ്വസിപ്പിച്ചെത്തിയ ഇമാം ഹുസൈന്‍ ദമ്പതികളുടെ സ്വർണവും പണവും കവരുകയായിരുന്നു.
പ്രസാദമെന്ന് പറഞ്ഞു മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം വീട്ടുകാര്‍ക്ക് നല്‍കി. പിന്നീട് ശ്രീകൃഷ്ണ ഭട്ടിനോട് വീട്ടുവളപ്പില്‍ തെങ്ങിന്‍തൈ നടാനെടുത്ത കുഴിയില്‍ ഇറങ്ങി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. തുടർന്ന് ഭട്ടിനെ മണ്‍വെട്ടികൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.ശ്രീമതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന് രക്ഷപ്പെടുകായായിരുന്നു.
വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ക്ക് രാവിലെ ബോധം തെളിഞ്ഞതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. പൂജയ്ക്കായി പ്രതി കൊണ്ടുവന്ന പൂവന്‍കോഴിയെ സാക്ഷിയായി പരിഗണിച്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ കോഴിയെ പിന്നീട് പോലീസ് സംരക്ഷിക്കുകയും ചെയ്തു.
15 വര്‍ഷമായിട്ടും ലോക്കല്‍ പൊലീസിന് പ്രതിയെ കണ്ടെത്താനാവത്തതിനാല്‍ 2008 ല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 19 വര്‍ഷത്തിന് ശേഷം 2012ലാണ് കര്‍ണാടകയിലെ തുംകൂരില്‍ നിന്നും പ്രതിയെ പിടികൂടിയത്. വിചാരണക്കോടതി പ്രതിക്ക് ഇരട്ട ജീവപര്യാന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പ്രതി നല്‍കിയ അപ്പീല്‍ പരഗണിച്ചാണ് ഹൈക്കോടതി വെറുതെ വിട്ടത്.
കൊലക്ക് ഉപയോഗിച്ച കത്തിയും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും കണ്ടെത്താനായിരുന്നില്ല. മേല്‍ക്കോടതിയെ സമീപിക്കുന്നതിനായി നടപടികള്‍ എടുക്കുമെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും വ്യക്തമാക്കി.
Post Your Comments