വിവാഹശേഷം പ്രകൃതിയോട് ഇണങ്ങിയ മണിയറ വേണം തനിക്കെന്ന് പറഞ്ഞ വരന് സുഹൃത്തുക്കള്‍ കിടിലന്‍ പണി കൊടുത്തു. വാഴയും ഓലയും കെട്ടിവച്ച് മനോഹരമായി തന്നെ ഇവര്‍ മണിയറ ഒരുക്കി. സംഭവം കല്യാണച്ചെക്കന്‍ തന്നെയാണ് ഫെയ്സ്ബുക് ഗ്രൂപ്പില്‍ പങ്കുവച്ചത്. തനിക്ക് കിട്ടിയ പണിയെ കുറിച്ച് വിവരിക്കുകയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രീജിത് ലാല്‍ എന്ന യുവാവാണ് തനിക്ക് കിട്ടിയ പണി പോസ്റ്റ് ചെയ്തത്.
‘പ്രകൃതിയോട് ഇണങ്ങിയ മണിയറ ഒരുക്കാന്‍ ചങ്കുകളോട് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. എങ്കിലും മറക്കില്ല മക്കളെ പണി തരുന്നുണ്ട്’;- എന്നാണ് മണവാളനായ പ്രീജിത് ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. നിരവധിപേരാണ് വ്യത്യസ്തമായ മണിയറ കണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ‘ഇതിപ്പോ പഴത്തിന് പുറത്തൂന്ന് ക്യാഷ് കൊടുത്തു വാങ്ങണ്ടല്ലോ. ഇഷ്ടം പോലെ വാഴപ്പഴം പറിച്ചു തിന്നാം.’കുറച്ചു വൈക്കോല്‍ കൂടി വിരിക്കാമായിരുന്നു എന്നാണ് എന്റെയൊരു ഇത്’.’സിംഹത്തിനെയും കടുവയെയും ഒന്നും അവര്‍ക്ക് കിട്ടാതിരുന്നത് ഭാഗ്യം’; -എന്നിങ്ങനെയുള്ള കമന്റുകളുമുണ്ട്.
Post Your Comments