കോട്ടയം: മുൻ മന്ത്രി കെഎം മാണിയുടെമരണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായിൽ ജനപക്ഷം പാർട്ടിയുടെ നേതാവും പൂഞ്ഞാർ എം എൽ എയുമായ പിസി ജോര്‍ജ് മകന് ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാൻ നീക്കങ്ങൾ നടത്തുന്നു.നിലവില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായ ജനപക്ഷം ഈ സീറ്റ് ചോദിച്ചു വാങ്ങാനാണ് ശ്രമിക്കുന്നത്.
ജനപക്ഷം പാർട്ടിയിൽ ചില മാറ്റങ്ങൾ വരുത്താനും ജോർജ് ശ്രമിക്കുന്നണ്ട്.പിസി ജോര്‍ജിനെ ജനപക്ഷം രക്ഷാധികാരിയാക്കി മാറി മകന് ഷോണ്‍ ജോര്‍ജിനെ പാര്‍ട്ടി അധ്യക്ഷനാക്കി കൊണ്ടു വരാനാണ് ജോര്‍ജിന്റെ പദ്ധതി. ഇതോടൊപ്പം ജനപക്ഷത്തിന്റെ സംസ്ഥാന നേതൃത്വത്തിലും ജില്ലാ ഘടകങ്ങളിലും തലമുറ മാറ്റം കൊണ്ടു വരും.
Post Your Comments