Latest NewsIndia

അതിര്‍ത്തിയില്‍ അശാന്തി : ജനവാസമേഖലകള്‍ക്കു നേരെ വീണ്ടും പാക് പ്രകോപനം

പൂഞ്ച്: ഇന്ത്യ-പാക് അതിര്‍ത്തി വീണ്ടും അശാന്തമാകുന്നു. ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ ജനവാസമേഖലകള്‍ക്കും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും നേര്‍ക്ക് വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട്, കൃഷ്ണഘാട്ടി സെക്ടറുകളിലായിരുന്നു ആക്രമണം.

ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ഓഫീസര്‍ക്കും രണ്ടു നാട്ടുകാര്‍ക്കും പരിക്കേറ്റു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഞായറാഴ്ച പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കേണലിനും കരസേന പോര്‍ട്ടര്‍ക്കും പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button