റായ്പൂര്‍:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. മോദിക്ക് സമനില തെറ്റിയെന്നും അദ്ദേഹത്തിന് ചികിത്സയാണ് വേണ്ടതെന്നും ബാഘേല്‍ പറഞ്ഞു.
ഒരു അഭിമുഖത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ സാധിക്കുന്നുള്ളൂ എന്ന് മോദി പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഉറക്കം നഷ്ടപ്പെടുന്നവരുടെ മാനസിക നിലയില്‍ തകരാറ് സംഭവിക്കുമെന്നും ബാഘേല്‍ പരിഹസിച്ചു.
‘നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.’ എന്നായിരുന്നു മോദിയുടെ വിവാദ പ്രസംഗം
Leave a Comment