സ്കൂട്ടർ വിപണിയിൽ മികച്ച നേട്ടം കരസ്ഥമാക്കി ഹോണ്ട ഡിയോ. 2002ൽ പുറത്തിറങ്ങിയ ഡിയോയുടെ വിൽപ്പന 30 ലക്ഷം കടന്നു. വിപണിയിൽ എത്തി ആദ്യ 14 വര്‍ഷം കൊണ്ട് 15 ലക്ഷം വില്പന നേടിയതെങ്കിൽ, കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിൽ 15 ലക്ഷം യൂണിറ്റു കൂടി വിൽപ്പന നടത്തിയാണ് 30 ലക്ഷമെന്ന നേട്ടം കൈവരിച്ചത്. ഇതോടെ വില്പനയിൽ ഇന്ത്യയിൽ നാലാം സ്ഥാനവും ഡിയോ സ്വന്തമാക്കി.
ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന സ്കൂട്ടർ വിഭാഗത്തിലും മുൻപന്തിയിലാണ് ഡിയോ. 44 ശതമാനം പങ്കാളിത്തം സ്വന്തമാക്കി രാജ്യത്തുനിന്ന് ഏറ്റവും കൂടുതല് കയറ്റുമതി ചെയ്യപ്പെടുന്ന സ്കൂട്ടര് എന്ന പദവിയും ഇതോടൊപ്പം സ്വന്തമാക്കി. 11 ദക്ഷിണേഷ്യൻ ലാറ്റിൻ അമേരിക്കന് രാജ്യങ്ങളിലേക്ക് ഡിയോ കയറ്റുമതി ചെയ്യുന്നു. ഹോണ്ട ഇന്ത്യയുടെ ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്ന മോഡലും ഇത് തന്നെ
17 വര്ഷം പിന്നിടുന്ന ഈ വേളയിൽ ഹോണ്ട ഡിയോ പുതുമ നിലനിർത്തുകയാണെന്നു ഹോണ്ട മോട്ടോർസൈക്കിൾ ആന്ഡ് സ്കൂട്ടര് ഇന്ത്യ സെയില്സ് ആന്ഡ് മാര്ക്കറ്റിങ് സീനിയര് വൈസ് പ്രസിഡന്റ് യദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു. സൗകര്യപ്രദമായ ഫീച്ചറുകളും സ്റ്റൈലും ഡിയോയെ യുവജനങ്ങളുടെ മികച്ച പങ്കാളിയാക്കുന്നുവെന്നും ഡിയോയെ ട്രെന്ഡിയാക്കുന്നതിൽ സഹകരിച്ച എല്ലാ ഉപഭോക്താക്കളോടും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments