
അരിമ്ബൂര്‍ : താറാവുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി .ചേറ്റുപുഴ കോള്‍പ്പടവില്‍ കിഴക്കുംപുറം ഭാഗത്ത് അസഹനീയമായ ദുര്‍ഗന്ധം വമിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ താറാവുകളെ കണ്ടെത്തിയത് . ആയിരത്തിലധികം താറാവുകളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.
ചേറ്റുപുഴ പാടത്ത് കരാറെടുത്ത് അയ്യായിരം വരുന്ന താറാവുകള്‍ക്ക് തീറ്റ നല്‍കിയിരുന്നു .ഇപ്പോള്‍ കൂട്ടത്തോടെ ആയിരത്തിലധികം താറാവുകളാണ് ചത്തത്. അടുത്ത പൂവ് കൃഷിയിറക്കുന്നതു വരെ ചേറ്റുപുഴ പാടശേഖരം താറാവിന് തീറ്റ നല്‍കുന്നതിന് കരാര്‍ നല്‍കുകയും ചെയ്തു . ഇതിന് പിന്നാലെയാണ് താറാവുകളെ
ചത്തൊടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
Post Your Comments