ഫഹദ് ഫാസില്‍ നായകനായ ചിത്രം ഞാന്‍ പ്രകാശനിലെ നായികമാരിലൊരാളായി അഭിനയിച്ച ദേവിക സഞ്ജയ്ക്ക് പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച അഭിനയമാണ് ദേവിക കാഴ്ച വെച്ചത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ച ദേവിക 500ല്‍ 486 മാര്‍ക്കാണ് നേടിയത്. പൊലീസ് ഉദ്യോഗസ്ഥനായി പി.കെ സഞ്ജയുടെയും ശ്രീലതയുടെയും മകളാണ് ദേവിക. കാഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിച്ചത്. ഞാന്‍ പ്രകാശനിലെ ടീന മോള്‍ എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു. സിനിമയ്ക്കായി പഠന ദിവസങ്ങള്‍ നഷ്ടമായെങ്കിലും അതൊന്നും പഠനത്തെ ബാധിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ദേവികയും റിസള്‍ട്ട്.
Post Your Comments