തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ളക്ഷാമം തീര്ന്നു. പാളയം,നന്ദൻകോട് ഭാഗത്താണ് പ്രതിസന്ധി രൂക്ഷം. പലവട്ടം പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ തടഞ്ഞു. പകൽ സമയത്ത് വെള്ളം കിട്ടാറേയില്ല. പുലർച്ചെയാകട്ടെ മണിക്കൂറുകളുടെ കാത്തിരിപ്പ്. ചെറു പാത്രങ്ങളിലും കുപ്പികളിലും വരെ വെള്ളം ശേഖരിക്കേണ്ട സ്ഥിതി. മാസങ്ങളായി ഇതാണ് നന്ദൻകോട് കനകനഗറിലെ ആളുകളുടെ അവസ്ഥ.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലടക്കം ടാങ്കറിലാണ് വെളളമെത്തിക്കുന്നത്. പ്രധാന റോഡുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് മാത്രമാണ് ടാങ്കര്‍ വെളളം കിട്ടുന്നത്. ഇടറോഡുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ സ്ഥിതിയാണ് ഏറെ കഷ്ടം. പുതിയ പൈപ്പ് സ്ഥാപിച്ചാല്‍ മാത്രമെ മുഴുവന്‍ സമയവും വെളളമെത്തിക്കാനാകൂ എന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം.
Post Your Comments