തിരുവനന്തപുരം: തിരുവനന്തപുരം – തൃശൂര്‍ റൂട്ടിലോടുന്ന സൂപ്പര്‍ഫാസ്റ്റ് ബസുകളെ ചെയിൻ സർവീസുകളാക്കാനുള്ള കെ.എസ്.ആര്‍.ടി.സി തീരുമാനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം തൃശൂര്‍ റൂട്ടില്‍ ഇരു ദിശകളിലേക്കും എല്ലാ 15 മിനിറ്റിലും 24 മണിക്കൂറും ലഭ്യമാകുന്ന വിധത്തില്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ ഉണ്ടായിരിക്കും. 15 മിനിട്ട് ഇടവേളയില്‍ എന്‍.എച്ച്. വഴിയും എം.സി. റോഡ് വഴിയും ക്രമീകരിച്ചാണ് ഈ സര്‍വീസുകള്‍. ഏറ്റവും കൂടുതല്‍ ദീര്‍ഘദൂര യാത്രക്കാരുള്ള തിരുവനന്തപുരം തൃശൂര്‍ റൂട്ടില്‍ കൃത്യമായ ഇടവേളകളില്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ ലഭ്യമാകുന്നത് രാത്രികാലങ്ങളില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വളരെയധികം സഹായകമാകുമെന്നാണ് കരുതുന്നത് എന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി എം. പി. ദിനേശ് വ്യക്തമാക്കി.
സംശയങ്ങള്‍ക്ക്: ഫോണ്‍ – 7025041205, 8129562972
വാട്സ് ആപ്പ് നമ്ബര്‍: 8129562972
കണ്‍ട്രോള്‍ റൂം : 047-12463799, 9447071021
Post Your Comments