Latest NewsKerala

‘ഉയരെ’ എന്നെ അത്ഭുതപ്പെടുത്തിയൊന്നുമില്ല. എനിക്കെന്തെങ്കിലും കുഴപ്പമുള്ളതു കൊണ്ടാവും – സുനിത ദേവദാസ്

മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ‘ഉയരെ’ എന്ന സിനിമ തന്നെ അത്ഭുതപ്പെടുത്തിയൊന്നുമില്ലെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ‘ഉയരെ’ യിലെ പല്ലവിയെന്ന കഥാപാത്രത്തിനായി പാര്‍വതിക്ക് തടി കുറയ്ക്കാമായിരുന്നു എന്ന് സുനിത തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. മലയാളത്തിലെ നടന്മാര്‍ പ്രത്യേകിച്ചും മമ്മൂട്ടി, ടോവിനോ, ജയസൂര്യ, ആസിഫ് അലി ,മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ ശരീരം സൂക്ഷിക്കുന്നത് പോലെ, കഥാപാത്രങ്ങള്‍ക്കനുസരിച്ചു മാറുന്നത് പോലെ നടിമാരും മാറിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്നും സുനിത പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എല്ലാരും പുകഴ്ത്തുന്ന ഉയരെ കണ്ടില്ലെങ്കിൽ എങ്ങനെ എന്ന് തോന്നി ഓടി പോയി ഉയരെ കണ്ടു.
ഒരു സോദ്ദേശ സിനിമ.

ആസിഫ് അലി, ടോവിനോ, സിദ്ദിക്ക് ഒക്കെ നന്നായി അഭിനയിച്ച സിനിമ. കൂട്ടത്തിൽ അഭിനയിച്ച പാർവതിയും കൊള്ളാം . അതിലപ്പുറം ആ സിനിമ എന്നെ അത്ഭുതപ്പെടുത്തിയൊന്നുമില്ല.

എനിക്കെന്തെങ്കിലും കുഴപ്പമുള്ളതു കൊണ്ടാവും എന്ന് കരുതുന്നു .

പാർവതിയുടെ ടേക്ക് ഓഫ്, മൈ സ്റ്റോറി, ഉയരെ എന്നിവ കണ്ടപ്പോൾ ഒരഭിപ്രായം പറയാൻ തോന്നുന്നു .

മലയാളത്തിലെ നടന്മാർ പ്രത്യേകിച്ചും മമ്മൂട്ടി, ടോവിനോ, ജയസൂര്യ, ആസിഫ് അലി ,മഞ്ജു വാര്യർ തുടങ്ങിയവരൊക്കെ ശരീരം സൂക്ഷിക്കുന്നത് പോലെ, കഥാപാത്രങ്ങൾക്കനുസരിച്ചു മാറുന്നത് പോലെ നടിമാരും മാറിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു .

18 വയസ്സുള്ള കഥാപാത്രമായ പാർവതിക്ക് കുറച്ചു പണിയെടുത്ത് ടോവിനോയെയും ആസിഫ് അലിയെയും പോലൊക്കെ സ്‌ക്രീനിൽ വരാമായിരുന്നു .

കഴിവും അഭിനയവും ലുക്കും സിനിമയിൽ പ്രധാനമാണെന്ന് കരുതുന്നു. അതും ഒരു ഡെഡിക്കേഷനാണ്.
ടോവിനോ ഒക്കെ ഓരോ സിനിമയിലും ലുക്കിൽ അത്ഭുതപ്പെടുത്തുന്നുണ്ട്.

NB: നടി തബു ഒരു അഭിമുഖത്തിൽ തന്റെ തടി കുറക്കാൻ പറ്റാത്ത തടി ആണെന്നും അതിൽ ആളുകൾ അഭിപ്രായം പറയുമ്പോൾ വിരോധം തോന്നാറുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. പാർവതിയും അതുപോലെ എന്തെങ്കിലും പ്രശ്നമുള്ള ആളാണെങ്കിൽ ഞാൻ പറഞ്ഞ അഭിപ്രായം പിൻ‌വലിക്കുന്നു.

https://www.facebook.com/photo.php?fbid=1035610906635603&set=a.119954534867916&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button