മോസ്‌കോ: റഷ്യയിലെ തലസ്ഥാനമായ മോസ്‌കോയില്‍ വിമാനം തീപിടിച്ചുണ്ടായ അപകടത്തില്‍ മരണ സംഖ്യ 41 ആയി. എനമര്‍ജന്‍സി ലാന്‍ഡിംഗിനിടെയാണ് അപകടം ഉണ്ടായത്. പറന്നുയര്‍ന്ന ഉടന്‍ സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കാന്‍ തുടങ്ങവെയാണ് തീപിടുത്തമുണ്ടായത്. വിമാനത്തില്‍ 78 യാത്രക്കാരും 5 ജീവനക്കാരും ഉണ്ടായിരുന്നു.
ഇന്നലെ വൈകിട്ട് പ്രാദേശിക സമയം വൈകുന്നേരം 5:50 ഓടെയായിരുന്നു അപകടം. മോസ്‌കോയില്‍ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ നഗരമായ മര്‍മാന്‍സ്‌കിലേക്ക് പോകുകയായിരുന്ന സുഖോയ് സൂപ്പര്‍ ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരില്‍ വിമാനത്തിലെ ജീവനക്കാരും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയു ഉയരാന്‍ സ്ധ്യത ഉണ്ടെന്നാണ് വിവരം.
Post Your Comments