KeralaLatest NewsIndia

കൗമാരക്കാരിയെ പീഡിപ്പിച്ചു മുങ്ങിയ കൗണ്‍സലറിന് മന്ത്രിയുമായി ബന്ധമെന്ന് പെൺകുട്ടിയുടെ സഹോദരി

മലപ്പുറം: വളാഞ്ചേരിയില്‍ 17 വയസുകാരിയെ പീഡിപ്പിച്ചു മുങ്ങിയ വളാഞ്ചേരിയിലെ എല്‍.ഡി.എഫ്. സ്വതന്ത്ര കൗണ്‍സലര്‍ ഷംസുദ്ദീന് മന്ത്രി കെ.ടി. ജലീലുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും പ്രതിയെ സംരക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചെന്നും ആരോപിച്ച്‌ പെണ്‍കുട്ടിയുടെ സഹോദരി. ജലീലും ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നാണു കുട്ടിയുടെ കുടുംബം പറയുന്നത്. പോലീസ് കേസായി മാറിയപ്പോള്‍ തന്നെ ഷംസുദ്ദീന്‍ മുങ്ങുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഈ വിവരം മന്ത്രി ജലീലിനെ അറിയിച്ചിട്ടും നടപടി വേഗത്തിലാക്കാന്‍ മന്ത്രി ഇടപെട്ടില്ലെന്നാണ് ആരോപണം. കുട്ടിയെ കാണാതായ ദിവസം മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

അദ്ദേഹം ഇടപെട്ടിരുന്നെങ്കില്‍ കുട്ടിയെ കണ്ടെത്താകുമായിരുന്നെന്നും സഹോദരി ആരോപിച്ചു. എന്നാല്‍ ആരോപണം മന്ത്രി കെ.ടി. ജലീല്‍ നിഷേധിച്ചു. കേസില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നു കെ.ടി ജലീല്‍ പറഞ്ഞു. ഷംസുദ്ദീനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്നും കെ.ടി. ജലീല്‍ വ്യക്തമാക്കി. ഇതിനിടെ ഷംസുദ്ദീന്‍ വിദേശത്തേക്ക് കടന്നതായും ഇയാള്‍ക്കെതിരേ ഇന്ന് ലുക്കൗട്ട് നോട്ടീസ് നല്‍കുമെന്നുമാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button