കാസർഗോഡ് : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്തു. ഉദുമ എംഎൽഎ കെ.കുഞ്ഞിരാമന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്റെയും മൊഴിയെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ്‌തഫയുടെ മൊഴിയും രേഖപ്പെടുത്തി.
അതേസമയം കൊല്ലപ്പെട്ട കൃപേഷിന്റെയും, ശരത് ലാലിന്റെയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായി.സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവസമയത്ത് ദീപുവും കുടുംബവും വിട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments