പീഡനക്കേസില്‍പ്പെട്ട വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനെ രക്ഷിക്കാന്‍ മന്ത്രി കെടി ജലീല്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മന്ത്രിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പി.കെ ഫിറോസ്. മുന്‍പ് ലീഗില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ രണ്ട് ആരോപണമായിരുന്നു കെ.ടി ജലീല്‍ ഉന്നയിച്ചത്. ഒന്ന് അഴിമതിയും മറ്റൊന്ന് പീഡനവും. എന്നാല്‍ ഇന്ന് അതേ ജലീല്‍ അഴിമതി കേസിലും പീഡനക്കേസിലും ആരോപണവിധേയനാണെന്ന് ഫിറോസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നുണ്ട്. ‘ലീഗില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ രണ്ട് ആരോപണമായിരുന്നു ശ്രീ. കെ.ടി ജലീല്‍ കളവായി ഉന്നയിച്ചത്. ഒന്ന് അഴിമതിയും മറ്റൊന്ന് പീഢനവും. അത് രണ്ടും നിക്കക്കളളിക്ക് വേണ്ടി തട്ടി വിട്ടതാണെന്ന് പിന്നീടെല്ലാവര്‍ക്കും ബോധ്യമായി. പക്ഷേ ജലീല്‍ പേര്‍ത്തും പേര്‍ത്തും പറയുന്ന പടച്ചവന്‍ ഇതെല്ലാം കാണുന്നുണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കിയില്ല’ എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
“അവർ ജനങ്ങളിൽ നിന്നും പലതും ഒളിപ്പിക്കാൻ ശ്രമിക്കും, പക്ഷേ ദൈവത്തിൽ നിന്നും അവർക്ക് ഒന്നും ഒളിപ്പിക്കാനാവില്ല” (സൂറത്തുന്നിസാ’അ് ; 4:108)
ലീഗിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ രണ്ട് ആരോപണമായിരുന്നു ശ്രീ. കെ.ടി ജലീൽ കളവായി ഉന്നയിച്ചത്. ഒന്ന് അഴിമതിയും മറ്റൊന്ന് പീഢനവും. അത് രണ്ടും നിക്കക്കളളിക്ക് വേണ്ടി തട്ടി വിട്ടതാണെന്ന് പിന്നീടെല്ലാവർക്കും ബോധ്യമായി. പക്ഷേ ജലീൽ പേർത്തും പേർത്തും പറയുന്ന പടച്ചവൻ ഇതെല്ലാം കാണുന്നുണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. മുമ്പ് വ്യാജമായി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇപ്പോൾ തനിക്ക് നേരെ ഉയർന്ന് വരികയാണ്. അഴിമതി ആരോപണത്തിൽ രണ്ട് കോടതിയിലാണ് കേസിനെ നേരിടുന്നത്. കൂടാതെ മൂത്താപ്പയുടെ മോന് രാജിയും വെക്കേണ്ടി വന്നു. ഇപ്പോഴിതാ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ സുഹൃത്തിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധുക്കളും രംഗത്ത് വന്നിരിക്കുന്നു.
ലീഗിനെതിരെ അപവാദ പ്രചരണം നടത്തിയവർക്ക് ദൈവം നൽകിയ ശിക്ഷയാണ് ഇതെന്ന് പറഞ്ഞാൽ ബഹു മന്ത്രിയുടെ മറുപടിയെന്തായിരിക്കും?
പൊതുപ്രവർത്തനത്തിൽ സംശുദ്ധി ചോദ്യം ചെയ്യപ്പെടുമ്പോഴും എതിരാളികളെ അധിക്ഷേപിക്കാനും മാത്രമല്ല ഖുർആൻ വചനങ്ങളെ കൂട്ടുപിടിക്കേണ്ടത്. വിശ്വാസ പ്രമാണങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതാണ്. താത്കാലിക നേട്ടങ്ങൾക്കു വേണ്ടി മതപണ്ഡിതർക്കു നേരെ വരെ അധിക്ഷേപങ്ങളും അപവാദങ്ങളും ഉയർത്തുന്നവർ മറ്റൊന്നിനെയും ഭയപ്പെട്ടില്ലെങ്കിലും ദൈവശിക്ഷയെ ഭയപ്പെടേണ്ടതുണ്ട്
https://www.facebook.com/PkFiros/posts/2132099613557969?__xts__%5B0%5D=68.ARA8vw3vSevI9P4DLoOf4LT1Q3wG89Kh5z5hj9Q4LecyMbuZOhxsGCup-GHqZ9ZfAMBtxxC3oPFc9GDce–jIuZJWJELJZ6jWq1DuOvUhwVXiHHQCPLLOGwlWw11VeBqVs3YhFcRNf3oB3c_Ht6k-yUEpROfqMSb2ftA0Gxqyygyoanr09g8DIpBEmFKzUUs1qg-wpaN5UU1okmXhXcXCjWcZt0eAOY94V3xLvJePbyMJ8VSeMXOk6zKyNN94ai-LaqJaLVP-tUBv_Ws4Gr-DzyMwzjNp9GlJQl8BzKvgk7JsOQ2gpWjZdpgF1GBeyAzCt7yFlQA7WENE8Z4HGQ2NGy-cg&__tn__=-R
Post Your Comments