ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റ് ദുരന്തഭൂമിയാക്കിയ ഒഡീഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ഭുവനേശ്വറിലെത്തിയ പ്രധാനമന്ത്രി ഫോനി ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും.ബിജു പട്‌നായിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രി പ്രളയബാധിത സ്ഥലങ്ങളുടെ ആകാശ നിരീക്ഷണം നടത്തും.
പുരി, ഖുര്‍ഡ, കട്ടക്, ജഗത്‌സിംഖ്പൂര്‍, ജജ്പൂര്‍, കേന്ദ്രപ്പാറ, ഭദ്രക്, ബാലസോര്‍ എന്നീ സ്ഥലങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുക. ഇതിന് ശേഷം ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായും സംസ്ഥാന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. നേരത്തെ ഒഡീഷ ഗവര്‍ണര്‍ ഗണേശി ലാലുമായും മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത്.
Post Your Comments