KeralaLatest News

ഇരുപത്തിയഞ്ച‌് വര്‍ഷമായി നീട്ടിവളര്‍ത്തുന്ന മുടിയുമായി കൊലുമ്പൻ

മൂലമറ്റം: ഇരുപത്തിയഞ്ച‌് വര്‍ഷമായി നീട്ടിവളര്‍ത്തുന്ന മുടിയുമായി കൊലുമ്പൻ രാഘവൻ. ആദിവാസികളുടെ പരമ്പരാഗത രീതിയിലാണ‌് നാടുകാണി പുത്തടം ഊരിലെ തൊട്ടിയില്‍ കൊലുമ്പൻ ജീവിക്കുന്നത്. മുടി തലപ്പാവുപോലെ മനോഹരമായി ചുറ്റിക്കെട്ടിവച്ച്‌ അതിന്റെ മുകളില്‍ ഒരു തോര്‍ത്തും കെട്ടിയാണ് ഇദ്ദേഹത്തിന്റെ നടപ്പ്. മുടി ഇപ്പോഴും വളരുന്നുണ്ടെന്നാണ് രാഘവൻ പറയുന്നത്.

തികച്ചും പരമ്പരാഗത രീതിയിലാണ‌് ഈ 76 കാരന്റെ ജീവിതം. അവിവാഹിതനാണ‌്. സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷനും സൗജന്യ അരിയുമാണ് ജീവിത മാര്‍ഗം. നിലവില്‍ കുടിവെള്ളം ഇല്ലാത്തിനാല്‍ അടുത്തുള്ള വീട്ടിലെ മഴവെള്ള സംഭരണിയില്‍നിന്നുമാണ് വെള്ളം എടുക്കുന്നത്. ഇപ്പോ പഴയതുപോലെ പണിയെടുക്കാന്‍ പറ്റില്ലെന്നും രാഘവന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button