കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും, ശരത് ലാലിന്റെയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമുണ്ടായത്. സ്റ്റീല്‍ ബോംബെറിഞ്ഞാണ് അക്രമികള്‍ ഭീതി പരത്തിയത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവസമയത്ത് ദീപുവും കുടുംബവും വിട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്ത് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചു.
Post Your Comments