![kadakampally surendran](/wp-content/uploads/2018/05/kadakampally.png)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ പരിപാടിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ടിക്കറാം മീണയുടെ നിർദ്ദേശങ്ങൾ സർക്കാർ പാലിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍
പരിപാടിക്ക് അനുമതി നിഷേധിച്ചത് ചട്ടം പാലിക്കാതെ അപേക്ഷിച്ചതു കൊണ്ടാണെന്ന് മീണ വ്യക്തമാക്കി. ചട്ടം പാലിച്ച് അപേക്ഷിച്ചിരുന്നെങ്കില്‍ അനുമതി നല്‍കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.പരിപാടിക്ക് അനുമതി ചോദിച്ചുക്കൊണ്ട് അപേക്ഷ നല്‍കിയത് കണ്‍സ്യൂമര്‍ ഫെഡ് എംഡി ആണെന്നും എന്നാല്‍ അപേക്ഷ നല്‍കേണ്ടിയിരുന്നത് സഹകരണ സെക്രട്ടറി ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് തിരുവനന്തപുരം സ്റ്റാച്യുവില്‍ നടക്കാനിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചത്. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയായിരുന്നു പരിപാടിയുടെ അദ്ധ്യക്ഷനായി തീരുമാനിച്ചിരുന്നത്.
Post Your Comments