കൊച്ചി : ഐഎസ് തീവ്രവാദ കേസിൽ മൂന്ന് മലയാളികളെക്കൂടി എൻഐഎ പ്രതിചേർത്തു. മുഹമ്മദ് ഫൈസൽ,അബുബക്കർ സിദ്ധിഖ് ,അഹമ്മദ് അറഫാസ് എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്. പ്രതികൾ ഐഎസിനെ രാജ്യത്ത് ശക്തമാക്കാൻ പ്രവർത്തിച്ചുവെന്നാണ് എൻഐഎയുടെ റിപ്പോർട്ട് സിറിയയിലുള്ള അബ്‌ദുൾ റാഷിദുമായി ഗൂഢാലോചന നടത്തി. കോടതിയിൽ എൻഐഎ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments