
നെടുങ്കണ്ടം : ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഡാമുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. : സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു ഇടുക്കി ജില്ലയിലെ 12 ഡാമുകള്‍ക്കാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഇടുക്കി, മുല്ലപ്പെരിയാര്‍, മാട്ടുപ്പെട്ടി ഡാമുകള്‍ക്കാണു സുരക്ഷ വര്‍ധിപ്പിച്ചത്. 24 മണിക്കൂര്‍ സുരക്ഷക്കായി ആംഡ് പൊലീസിന്റെ പ്രത്യേക സംഘത്തെയും ഡാം പരിസരത്തു വിന്യസിച്ചു.
പരിശോധനകള്‍ക്കായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ചെക്കിങ് ഓഫിസര്‍മാരെയും ഡാം പരിസരങ്ങളില്‍ നിയോഗിച്ചു. ജില്ലയിലെ 3 സബ് ഡിവിഷന്‍ പരിധികളിലും സുരക്ഷ പരിശോധന ശക്തമാക്കി. ഇടുക്കി ഡാം പരിസരം, തേക്കടി, മൂന്നാര്‍, മാട്ടുപ്പെട്ടി ഡാം എന്നിവിടങ്ങളില്‍ പരിശോധനയും, സുരക്ഷ സംവിധാനങ്ങളും ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ അറിയിച്ചു.
തൊടുപുഴ, മൂന്നാര്‍, കട്ടപ്പന സബ് ഡിവിഷന്‍ പരിധികളില്‍ വാഹന പരിശോധന ശക്തമാക്കി. കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന ആരംഭിച്ചു. വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ആയുധങ്ങളും നല്‍കി. കേരളമുള്‍പ്പടെ 8 സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു ജില്ലയിലും സുരക്ഷ വര്‍ധിപ്പിച്ചത്.
ശ്രീലങ്കയിലെ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശം ബെംഗളൂരു പൊലീസിനു ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിപ്പ് നല്‍കിയിരുന്നു. ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നാണ് കേരളത്തിനയച്ച ഫാക്സ് സന്ദേശത്തില്‍ ബംഗളൂരു പൊലീസിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.
19 തീവ്രവാദികള്‍ രാമേശ്വരത്ത് എത്തിയെന്നും ഇവര്‍ ട്രെയിന്‍ ഉള്‍പ്പടെയുള്ളവയില്‍ സ്ഫോടനം നടത്തുമെന്നുമാണ് കര്‍ണാടക പൊലീസിന് ലഭിച്ച ഫോണ്‍ സന്ദേശം. ഇതിനു പിന്നാലെ സംസ്ഥാനത്തു ശ്രീലങ്കയില്‍ നിന്നുള്ള സംഘങ്ങള്‍ എത്തിയിരുന്നതായും വിവരങ്ങളും പുറത്തു വന്നിരുന്നു. ജില്ല തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമായതിനാല്‍ വരും ദിവസങ്ങളിലും ജില്ലയില്‍ വാഹന പരിശോധന ഉള്‍പ്പെടെ ശക്തമാക്കാനാണു ജില്ലാ പൊലീസിന്റെ തീരുമാനം
Post Your Comments