Latest NewsMobile PhoneTechnology

ആശംസകള്‍ പങ്കുവെക്കാം; റംസാന്‍ ദിനങ്ങള്‍ ആഘോഷമാക്കന്‍ വാട്‌സാപ്പ് സ്റ്റിക്കറുകളൊരുങ്ങി

വിശേഷ അവസരങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും ആശംസകള്‍ കൈമാറുന്നതിന് ഇന്ന് നാം കൂടുതല്‍ ആശ്രയിക്കുന്നത് സ്റ്റിക്കറുകളെയാണ്. അത്തരത്തില്‍ റംസാള്‍ ദിന ആശംസകള്‍ക്കായി വാട്‌സാപ്പ് സ്റ്റിക്കറുകള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വാട്സാപ്പ് തന്നെ പുറത്തിറക്കുന്നതും മറ്റ് തേഡ് പാര്‍ട്ടി ആപ്പുകള്‍ പുറത്തിറക്കുന്നതുമായ സ്റ്റിക്കറുകള്‍ വാട്സാപ്പില്‍ പങ്കുവെക്കാവുന്നതാണ്. റംസാന്‍ മാസത്തില്‍ പങ്കുവെക്കാവുന്ന സ്റ്റിക്കറുകളും ലഭ്യമാണ്. വാട്സാപ്പ് സ്വന്തമായി റംസാന്‍ സ്റ്റിക്കറുകള്‍ പുറത്തിറക്കിയിട്ടില്ലാത്തതിനാല്‍ മറ്റ് ആപ്പുകളില്‍ നിന്നും അത് ഡൗണ്‍ലോഡ് ചെയ്യാം. അതിനായി വാട്സാപ്പ് തുറക്കുക. ടൈപ്പിങ് സ്പേസിന് ഇടതുവശത്തുള്ള ഇമോജി ഐക്കണ്‍ ക്ലിക്ക് ചെയ്യുക. ഇമോജികള്‍ക്ക് താഴെയുള്ള സ്റ്റിക്കര്‍ ഐക്കണ്‍ തിരഞ്ഞെടുക്കുമ്പോള്‍ നിരവധി സ്റ്റിക്കറുകള്‍ കാണാന്‍ സാധിക്കും. അതില്‍ ഏറ്റവും താഴെ ഗെറ്റ് മോര്‍ സ്റ്റിക്കേഴ്സ് എന്ന് കാണാം. അത് തിരഞ്ഞെടുത്താല്‍ നേരെ ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്കാണ് പോവുക.

അവിടെ വാട്സാപ്പ് സ്റ്റിക്കറുകള്‍ നല്‍കുന്ന തേഡ് പാര്‍ട്ടി വാട്സാപ്പ് സ്റ്റിക്കര്‍ ആപ്ലിക്കേഷനുകള്‍ കാണാം. പ്ലേ സ്റ്റോറിന്റെ സെര്‍ച്ച് ബാറില്‍ ‘വാട്സാപ്പ് സ്റ്റിക്കര്‍ ആപ്പ് ‘ എന്ന് കാണാം ഇതോടൊപ്പം റംസാന്‍ എന്ന് കൂടി ചേര്‍ത്ത് സെര്‍ച്ച് ചെയ്യുക. അപ്പോള്‍ നിരവധി റംസാന്‍ സ്റ്റിക്കര്‍ ആപ്പുകള്‍ തുറന്നുവരും. അതില്‍ ഏതെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യുക. ആ ആപ്പ് തുറക്കുമ്പോള്‍ റംസാന്‍ സ്റ്റിക്കര്‍ പായ്ക്കുകളുടെ പട്ടിക കാണാം. അതില്‍ ഇഷ്ടമുള്ളവ ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പിലെ സ്റ്റിക്കറുകള്‍ ഇഷ്ടമായില്ലെങ്കില്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് മറ്റൊരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇഷ്ടമുള്ള സ്റ്റിക്കറുകള്‍ വാട്സാപ്പില്‍ ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത സ്റ്റിക്കര്‍ ആപ്പ് ഫോണില്‍ തന്നെ വേണം. അത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആ സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല.

shortlink

Post Your Comments


Back to top button