KeralaLatest NewsIndia

കള്ളവോട്ട്: മൂന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

നാല് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്.

കണ്ണൂര്‍: പുതിയങ്ങാടിയില്‍ കള്ളവോട്ട് ചെയ്ത മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മുഹമ്മദ് ഫയാസ്, കെ.എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട് കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. നാല് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്.

ഇതില്‍ ഒരാളുടെ കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. ഇയാള്‍ക്കെതിരെ തുടര്‍ അന്വേഷണം നടത്തും. ജനപ്രാതിനിധ്യ നിയത്തിലെ 171-ാം വകുപ്പ് പ്രകാരമാണ് കേസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് എടുത്തത്. പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിലെ രണ്ട് ബൂത്തുകളിലായാണ് ഇവര്‍ കള്ളവോട്ട് ചെയ്തത്. യു.ഡി.എഫ് ബൂത്ത് ഏജന്റ് പറഞ്ഞിട്ടാണ് കള്ളവോട്ട് ചെയ്തതെന്ന് ഒരാള്‍ മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button