തിരുവനന്തപുരം: ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ‌്ച യൂറോപ്പിലേക്ക് തിരിക്കും. ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികരില്‍ ഒരാളാണ് മുഖ്യമന്ത്രി. കേരളം നേരിട്ട പ്രളയത്തിന്റെ അനുഭവങ്ങളും പുനര്‍നിര്‍മാണ പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിക്കും. നെതര്‍ലന്‍ഡ‌്സില്‍ ഒമ്പതിന‌് ഐടി മേഖലയിലെ കൂട്ടായ്മയായ ടിഎന്‍ഒവിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. 10-ന് നെതര്‍ലന്‍ഡ‌്സ് ജലവിഭവ – അടിസ്ഥാനസൗകര്യ വികസനമന്ത്രി കോറ വാനുമായി ചര്‍ച്ച നടത്തും. റോട്ടര്‍ഡാം തുറമുഖം, വാഗ്‌നിയന്‍ സര്‍വകലാശാല എന്നിവയും സന്ദര്‍ശിക്കും. നെതര്‍ലന്‍ഡ‌്സിലെ മലയാളി കൂട്ടായ്മയുമായും ചര്‍ച്ചയുണ്ടാകും.
Post Your Comments