ജയ്പ്പൂര്‍: വനിത ടി-20 ചലഞ്ചിന് ഇന്ന് ജയ്പ്പൂരില്‍ തുടക്കമാവും. ടി-20 ചലഞ്ചിന് മൂന്ന് ടീമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടീമുകളായ സൂപ്പര്‍ നോവാസും ട്രെയിന്‍ബേസേഴ്സിനും പുറമേ മിതാലി രാജ് നയിക്കുന്ന വെലോസിറ്റിയും പുതുതായി മത്സരിക്കുന്നുണ്ട്.
മേയ് 6 മുതല്‍ പതിനൊന്ന് വരെയാണ് മത്സരം നടക്കുന്നത്. ഹര്‍മന്‍ പ്രീത് കൗറും സ്മൃതി മന്ദാനയുമാണ് സൂപ്പര്‍ നോവയും ട്രെയിന്‍ബേസേഴ്സും യഥാക്രമം നയിക്കുന്നത്.ആദ്യ റൗണ്ട് മത്സരത്തിന് ശേഷം സെലക്ട് ചെയ്യപ്പെടുന്ന രണ്ട് സ്ഥാനക്കാര്‍ മേയ് 11നു നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.
ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.ഇന്ത്യയിലെയും വിദേശത്തെയും മുന്‍ നിര താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. നാലുകളികളാണ് ടൂര്‍ണമെന്റില്‍ നടക്കുന്നത്.
ആദ്യ മത്സരത്തില്‍ സൂപ്പര്‍നോവാസ് ട്രെയിന്‍ബേസേഴ്സിനെ നേരിടും, 8 ന് ട്രെയിന്‍ബേസേഴ്സ് വെലോസിറ്റിയെയും 9 ന് വെലോസിറ്റിയും സൂപ്പര്‍ നോവാസും മത്സരിക്കും. ഇതില്‍ വിജയികളാവുന്ന രണ്ട് ടീമുകളാണ് 11 ന് ഫൈനലില്‍ ഏട്ടുമുട്ടുക.
കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മത്സരങ്ങള്‍ രാത്രി 7.30നാണ് നടക്കുന്നത്. ഒരു മത്സരം ഉച്ചയ്ക്ക് 3.30നും നടക്കും.സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Post Your Comments