
ന്യൂഡല്‍ഹി: ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍ ഈ മുദ്രാവാക്യത്തിന് സിനിമ മേഖലയിലും പിന്തുണയേറുകയാണ്. ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും പിന്തുണയര്‍പ്പിച്ച് ഡല്‍ഹിയില്‍ വിവിധ ഭാഷകളിലെ സിനിമാ താരങ്ങളുടെ കൂട്ടായ്മ. കേരളത്തില്‍ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി. നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും തിരഞ്ഞെടുപ്പില്‍ പിന്തുണയര്‍പ്പിച്ച് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വിവിധ ഭാഷകളിലെ ചലച്ചിത്ര താരങ്ങള്‍ ഒത്തുകൂടി. കേരളത്തില്‍ നിന്ന് നടന്‍ ഗോപകുമാറും, നടിമാരായ ജലജയും മേനകയും പങ്കെടുത്തു. എന്തുകൊണ്ട് ബി.ജെ.പി എന്ന ചോദ്യത്തിന് ഗോപകുമാറിന്‍റെ മറുപടിയിങ്ങനെ.സ്വയം രാജ്യത്തിന്റെ കാവല്‍ക്കാരനായി നില്‍ക്കുന്ന ഒരാളെ പിന്തുണക്കേണ്ടത് നമ്മുടെ കടമയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ഥ ഹീറോയാണെന്നാണ് മേനകയുടെ പക്ഷം.
‘സിനിമയില്‍ രണ്ടു മണിക്കൂര്‍ ഹീറോയിസം കാണുമ്പോള്‍ നമ്മുക്ക് ഭയങ്കര ഉന്മേഷം തോന്നും. അത് നടപ്പിലാക്കണമെങ്കില്‍ എത്ര കഷ്ടപ്പെടണം എന്നുള്ളതിന്റെ തെളിവാണ് മോദി കാണിക്കുന്നത്’- മേനക പറഞ്ഞു.അതേസമയം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുക്കയാണ്. വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.
Post Your Comments