KeralaLatest News

പീഡനക്കേസിലെ പ്രതി കെ ടി ജലീലിന്റെ സുഹൃത്തെന്ന് ആരോപണം

കോഴിക്കോട് : പീഡനക്കേസിലെ പ്രതി മന്ത്രി കെ ടി ജലീലിന്റെ സുഹൃത്തെന്ന് ആരോപണം.
വളാഞ്ചേരിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷംസുദ്ദീൻ നടക്കാവിൽ മന്ത്രിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.പ്രതിയായ ഷംസുദ്ദീൻ വളാഞ്ചേരി നഗരസഭാ ഇടത് കൗൺസിലറും സിപിഐഎം പ്രാദേശിക നേതാവുമാണ്.

പെൺകുട്ടിയെ കാണാതായ ദിവസം മന്ത്രിയോട് സഹായം ചോദിച്ചിരുന്നുവെന്നും മന്ത്രി ഇടപ്പെട്ടിരുന്നുവെങ്കിൽ കുട്ടിയെ പോലീസ് കണ്ടെത്തുമായിരുന്നു കുടുംബം ആരോപിച്ചു. ജലീലും ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നാണ് കുട്ടിയുടെ സഹോദരി പറയുന്നു. പരാതി നൽകി ഒരു ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ നിരവധി തവണ പെൺകുട്ടി പീഡനത്തിനിരയായി.

വളാഞ്ചേരിയിലെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഷംസുദ്ദീന്റെയും ജലീലിന്റേയും ബന്ധം സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീലിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ഷംസുദ്ദീൻ പങ്കുവെച്ചിട്ടുണ്ട്. ഇതാണ് പ്രതിപക്ഷ പാർട്ടികൾ തെളിവായി കൊണ്ടുവരുന്നത്.അതേസമയം, ഷംസുദ്ദീൻ മലേഷ്യയിലേക്കോ തായ്‌ലൻഡിലേക്കോ കടന്നതായി സംശയിക്കുന്നതായി പോലീസ് പറയുന്നു.പെൺകുട്ടിയെ കഴിഞ്ഞ ജൂലൈയിൽ പീഡിപ്പിച്ചുവെന്നാണ്‌ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button