ലണ്ടന്‍: ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡന്‍ തുടങ്ങിയ എല്‍ജിബിടി കമ്മ്യൂണിറ്റികളില്‍ പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ ലണ്ടന്‍. ഇത്തരത്തിലുള്ള 11 രാജ്യങ്ങളില്‍ നിന്നുമുള്ള കമ്പനികള്‍ക്ക് വാഹനങ്ങളില്‍ പരസ്യം നല്‍കാന്‍ അനുവദിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ ഉത്തരവ്. ഇതോടെ പാകിസ്ഥാന്‍,ഖത്തര്‍, യുഎഇ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സൗദി അറേബ്യ, യെമന്‍, നൈജീരിയ, സോമാലി, സുഡാന്‍, മൗറിട്ടാനിയ എന്നീ രാജ്യങ്ങളില്‍ ലണ്ടനിലെ വാഹനങ്ങളില്‍ യാതൊരു വിധത്തിലുമുള്ള പരസ്യവും ചെയ്യാന്‍ സാധിക്കില്ല.
പതിനൊന്നു രാജ്യങ്ങളില്‍ ആറെണ്ണത്തില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് വധശിക്ഷ വരെ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ലണ്ടന്റെ നടപടി. ഇവിടെ നിന്നുമുള്ള പരസ്യങ്ങള്‍ക്ക് കഴിഞ്ഞ മാസം തന്നെ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബ്രൂണെയില്‍ നടപ്പിലാക്കിയ പുതിയ എല്‍ജിബിടി വിരുദ്ധ നിയമത്തോടുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു ഈ നടപടി. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനില്‍ പരസ്യം ചെയ്യുന്ന നിരവധി രാജ്യങ്ങളില്‍ എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുന്നുവെന്ന് കാണിച്ച് ഗ്രീന്‍പാര്‍ട്ടി ലണ്ടന്‍ അസംബ്ലി മെമ്പറായ കരോലിനെ റസല്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് കത്തെഴുതിയിരുന്നു.
നിങ്ങള്‍ ആരായാലും ആരെയും പ്രണയിക്കുന്നതിനുള്ള അനുവാദമുള്ള നഗരമായി ലണ്ടനെ മാറ്റുന്ന ഈ നീക്കത്തില്‍ മേയര്‍ സാദിഖ് ഖാന്‍ അഭിമാനിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനിലെ പരസ്യങ്ങള്‍ വര്‍ഷം തോറും മില്യണ്‍ കണക്കിന് പേരാണ് കണ്ട് കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്‍ജിബിടി കമ്മ്യൂണിറ്റിയുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പരസ്യങ്ങള്‍ മാത്രമേ സ്വീകരിക്കാനാവുകയുള്ളൂവെന്നും വക്താവ് അറിയിച്ചു.
Post Your Comments