തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കാന്‍ സാധ്യത. ഫലം അംഗീകരിക്കുന്നതിനുള്ള പരീക്ഷാ ബോര്‍ഡ് യോഗം അന്നു രാവിലെയാണു ചേരുക. ഉച്ചതിരിഞ്ഞു ഫലം പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. എന്തെങ്കിലും വിധ തടസ്സമുണ്ടാവുകയാണെങ്കില്‍ ഫലപ്രഖ്യാപനം ചൊവ്വാഴ്ചത്തേക്കു മാറ്റും. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതു മൂലം ഫലപ്രഖ്യാപനം നടത്താന്‍ വിദ്യാഭ്യാസ മന്ത്രിക്കു തന്നെ സാധിക്കുമോ ഇല്ലയോ എന്ന് അന്വേഷിക്കും. വിദ്യാഭ്യാസ മന്ത്രിക്കു സാധിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും പ്രഖ്യാപനം നടത്തുക.
ഹയര്‍സെക്കണ്ടറി/ വി.എച്ച.എസ്.ഇ പരീക്ഷഫലം മെയ് എട്ടിനും പ്രസിദ്ധീകരിക്കും. രണ്ടാംവര്‍ഷ ഹയര്‍സെക്കണ്ടറിയുടെ പാസ്‌ബോര്‍ഡ് യോഗം വെള്ളിയാഴ്ച ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫലം എട്ടിന് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം സിബിഎസ്സിയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ മുമ്ബില്‍. 98.2 ശതമാനം ആണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം. ചെന്നൈ മേഖലയുടെ വിജയശതമാനം 92.93 % ആയിരുന്നു .ഇത്തവണയും വിജയ ശതമാനത്തില്‍ പെണ്‍കുട്ടികളാണ് മുമ്പില്‍ എത്തിയത്. 88.7 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയ ശതമാനം. ആണ്‍കുട്ടികളുടേത് 79.4 ആണ്. ഡല്‍ഹി മേഖലയുടെ വിജയശതമാനം 91.87 % ആണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഹന്‍സിക ശുക്ലയും കരിഷ്മ അറോറയുമാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയത്. 499 മാര്‍ക്ക് ഇരുവരും നേടിയത്.
Post Your Comments