തൊടുപുഴ : ഏഴുവയസുകാരന്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി രഹസ്യമൊഴി നല്‍കി. ഇടുക്കി ഒന്നാംക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നിലാണ് മൊഴി നല്‍കിയത്. മുത്തശ്ശിക്കൊപ്പം ഏഴുവയസുകാരന്റെ അനുജനും ഉണ്ടായിരുന്നു. പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ ആക്രമിച്ചത് സംബന്ധിച്ചും പിന്നീട് ഇളയകുട്ടി ഇതേക്കുറിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് പറഞ്ഞതുമെല്ലാം മൊഴിയായി നല്‍കി. അരുണ്‍ ആനന്ദിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇയാളില്‍ നിന്നു ഭീഷണി ഉയര്‍ന്നിരുന്നതായും ഇവര്‍ പറഞ്ഞു.
Post Your Comments