എറണാകുളം ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം സംബന്ധിച്ച് വൈദ്യുതി വകുപ്പ് അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം. ശാന്തിവനത്തിലെ നിര്‍മാണ പ്രവൃത്തി നിര്‍ത്തി വയ്ക്കണമെന്നും വിഷയത്തില്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
മന്നം – ചെറായി വൈദ്യുതി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി എറണാകുളം ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം സംബന്ധിച്ച് വൈദ്യുതി വകുപ്പ് വസ്തുതാപരമാല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. വൈദ്യുതി ബോര്‍ഡ് അസത്യങ്ങള്‍ പ്രചരിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ബദല്‍ സാധ്യതകള്‍ നിലനില്‍ക്കേ , 200 വര്‍ഷം പഴക്കമുള്ള ശാന്തിവനത്തിന് നടുവിലൂടെ ലൈന്‍ കൊണ്ടുപോകണമെന്ന വാശിക്ക് പിന്നില്‍ എന്താണെന്ന് അന്വേഷിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
നൂറ് വര്‍ഷത്തില്‍ കൂടുതലായി സംരക്ഷിച്ച് പോരുന്ന ഈ കാവും, കുളവും, കാടും കെ.എസ്.ഇ.ബിയുടെ ടവര്‍ നിര്‍മ്മാണ ആവശ്യാര്‍ഥം മരങ്ങളെല്ലാം വെട്ടിമാറ്റി ഫയലിംങ്ങ് പണികള്‍ നടക്കുകയാണ്. ഇതിനെതിരെ കേസുകളും, സമരങ്ങളുമായി പരിസ്ഥിതി സ്‌നേഹികള്‍ മുന്നോട്ട് പോവുകയാണ്, കാവുകളും, കുളങ്ങളും സംരക്ഷിക്കുന്നതിന് പകരം നശിപ്പിക്കലാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. 110 കെ.വി.ലൈന്‍ വലിക്കുന്നതിനായി കെ.എസ്.ഇ.ബി നിഷ്‌കരുണം വെട്ടി നശിപ്പിക്കുകയാണ് കാവിലെ മരങ്ങളെ. മൂന്ന് കാവും മൂന്ന് കുളവും ചേര്‍ന്ന ഈ സൂക്ഷ്മ ആവാസസ്ഥാനം നില്ക്കുന്ന പുരയിടമൊട്ടാകെ ഹരിതവനമായി നിലനിര്‍ത്തിയിരിക്കുകയാണ്.
എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ ഇത്തരം കടന്ന് കയറ്റങ്ങള്‍ അനുവദിക്കാനാവില്ലെന്നും ബിനേയ് വിശ്വം പത്രസമ്മേളനത്തില്‍ പറഞ്ഞു. ശാന്തിവനം സംരക്ഷിച്ച് കൊണ്ട് പദ്ധതി നടപ്പിലാക്കാനാവുമോ എന്നതിനെ പറ്റി പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കണം. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും ബിനോയ് വിശ്വം വ്യക്തമാക്കി.
Post Your Comments