UAELatest NewsGulf

റമദാൻ മാസത്തിലെ സ്കൂളുകളുടെ സമയക്രമം പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

ദുബായ് : റമദാനോടനുബന്ധിച്ചുള്ള സ്കൂളുകളുടെ സമയക്രമം പ്രഖ്യാപിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. ഇതനുസരിച്ച് കിന്റര്‍ഗാര്‍ട്ടനുകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാകും പ്രവർത്തിക്കുക. എട്ട് മണി മുതല്‍ 12.30 വരെയാണ് ഈ വിഭാഗത്തിലെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ജോലി സമയം. ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12.15 വരെയോ അല്ലെങ്കില്‍ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് 1.15 വരെയോ പ്രവര്‍ത്തിക്കാവുന്നതാണ്. നാല് മണിക്കൂറിലായി ആറ് ക്ലാസുകളായിരിക്കും നടത്തുക. ഇടയ്ക്ക് 15 മിനിറ്റ് ഇടവേള നല്‍കിയിരിക്കണം.

അഞ്ച് മണിക്കൂറാണ് ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ പ്രവൃത്തി സമയം. രാവിലെ എട്ട് മുതല്‍ ഒരു മണി വരെയോ അല്ലെങ്കില്‍ ഒന്‍പത് മുതല്‍ രണ്ട് വരെയോ ആയിരിക്കണം പ്രവൃത്തിസമയം. ഈ സമയത്തിൽ ആക്ടിവിറ്റി ക്ലാസുകള്‍ ഉള്‍പ്പെടെ ഏഴ് ക്ലാസുകൾ ഉണ്ടായിരിക്കണം. ഇതിന് അനിയോജ്യമായ തരത്തില്‍ അധ്യാപകരുടെയും മറ്റ് അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെയും സമയക്രമം ക്രമീകരിക്കണം. കൂടാതെ രാവിലെ അസംബ്ലിയും എല്ലാ സ്‍പോര്‍ട്സ് ക്ലാസുകളും ഒഴിവാക്കണമെന്നും സർക്കുലറിൽ പറയുന്നു.

ദുബായിലെ സ്കൂളുകളുടെ പ്രവൃത്തിസമയം നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോറിറ്റി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ ഒരു മണി വരെയോ അല്ലെങ്കില്‍ 8.30 മുതല്‍ 1.30 വരെയോ ആയിരിക്കും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. പ്രവൃത്തിസമയം അഞ്ച് മണിക്കൂറില്‍ കൂടരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button