മലപ്പുറം: വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ പീഡന പരാതി. സി.പി.എം കൗണ്‍സിലറായ ഷംസുദ്ദീനെതിരെയാണ് 16 കാരിയെ പല തവണ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.തിരൂര്‍ ഡി.വൈ.എസ്പിക്കാണ് അന്വേഷണ ചുമതല. സംഭവം പുറത്ത് പറയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും അപകീര്‍ത്തിപ്പെടുത്തിയതായും ആരോപണമുണ്ട്. സ്വാധീനം ഉപയോഗിച്ച് വിഷയം ഒതുക്കാന്‍ ശ്രമിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
വളാഞ്ചേരി നഗരസഭ കൗണ്‍സിലറായ ഷംസുദ്ദീന്‍, പത്താം ക്ലാസ് മുതല്‍ പെണ്‍കുട്ടിയുമായി ഇഷ്ടം സ്ഥാപിച്ച് പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇടപെട്ട് കളക്ടര്‍ക്കും എസ്.പിക്കും മുന്‍പില്‍ വിഷയം എത്തിച്ചതോടെ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാള്‍ സ്ഥലത്തില്ലെന്നാണ് വിവരം. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Leave a Comment